രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് റിയാന; – Manorama Online

രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് പോപ് താരം റിയാനയും പങ്കാളി അസാപ് റോക്കിയും
ഓഗസ്റ്റ് 3നാണ് റിയാന ആൺ കുഞ്ഞിനു ജന്മം നൽകിയത്. എന്നാൽ ഇക്കാര്യം അതീവരഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു.
കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.റസ അഥെൽസൺ മെയേഴ്സ് ആണ്
റിയാനയുടെയും റോക്കിയുടെയും ആദ്യ കൺമണി. കഴിഞ്ഞ വർഷം മേയിൽ ആണ് ഇരുവരും മാതാപിതാക്കളായത്.
കുഞ്ഞ് ജനിച്ച് ഏറെ കാലത്തേക്ക് കുഞ്ഞിന്റെ ലിംഗം ഏതെന്നും ദമ്പതികൾ വെളിപ്പെടുത്തിയിരുന്നില്ല. കുഞ്ഞിന് ഒരു വയസ്സ് പൂർത്തിയായപ്പോഴാണ് പേര് പരസ്യമാക്കിയത്.
മകന്റെ ചിത്രങ്ങൾ റിയാന ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. ഈ വർഷത്തെ സൂപ്പർ ബൗൾ ഹാഫ്ടൈം പരിപാടിക്കിടെയാണ് താൻ രണ്ടാമതും ഗര്‍ഭിണിയാണെന്ന കാര്യം റിയാന പരസ്യപ്പെടുത്തിയത്.
തുടർന്ന് ഔദ്യോഗിക പരിപാടികളിലെല്ലാം നിറവയറുമായി ഗായിക എത്തി. ഇത്തവണത്തെ മെറ്റ്ഗാല വേദിയിലെത്തിയ ഗായികയുടെ ഫാഷൻ ചിത്രങ്ങൾ ആരാധകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

source

Leave a Comment