സാരിയിൽ അതിസുന്ദരിയായി അനുപമ പരമേശ്വരൻ – Manorama Online

നടി അനുപമ പരമേശ്വരന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറല്‍
സാരിയിൽ അതിസുന്ദരിയായി താരം പ്രത്യക്ഷപ്പെടുന്നു.
ഫോട്ടോഷൂട്ടിന്റെ മേക്കപ്പ് ആൻഡ് സ്റ്റൈലിങ് അനുപമ തന്നെയാണ്.
തെലുങ്കിലെ തിരക്കേറിയ നായകമാരിൽ ഒരാളായി മാറിക്കഴിഞ്ഞ അനുപമ മലയാളത്തിൽ അഭിനയിച്ചിട്ട് ഇപ്പോൾ രണ്ട് വർഷമായി.
2021ല്‍ പുറത്തിറങ്ങിയ കുറുപ്പിൽ അതിഥി വേഷത്തിൽ അനുപമ പ്രത്യക്ഷപ്പെട്ടിരുന്നു.
അതേസമയം തെലുങ്കിൽ കൈനിറയെ ചിത്രങ്ങളാണ് അനുപമയുടേതായി ഒരുങ്ങുന്നത്.
സുരേഷ് ഗോപി നായകനാകുന്ന െജഎസ്കെ (ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള) എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് താരം.

source

Leave a Comment